കൗണ്ടി സീസണ്‍ പിന്‍വലിച്ചേക്കും, ടി20 ബ്ലാസ്റ്റും ദി ഹന്‍ഡ്രഡിലും മാത്രമായി സീസണ്‍ ഒതുക്കിയേക്കും

കോവിഡ്-19 ന്റെ വ്യാപനം മൂലം ഇംഗ്ലണ്ട് തങ്ങളുടെ ക്രിക്കറ്റ് സീസണ്‍ ടി20 ബ്ലാസ്റ്റും ദി ഹന്‍ഡ്രഡും മാത്രമായി ചുരുക്കിയേക്കുമെന്ന് പറഞ്ഞ് ഇംഗ്ലണ്ട് മുന്‍ നായകനും സറേയുടെ ക്രിക്കറ്റ് ഡയറക്ടറുമായ അലെക് സ്റ്റുവര്‍ട്. ഏപ്രില്‍ 12ന് ആരംഭിക്കുവാനുള്ള കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഉപേക്ഷിക്കപ്പെട്ടേക്കാം എന്നാണ് സ്റ്റുവര്‍ട് അഭിപ്രായപ്പെട്ടത്.

ടൂര്‍ണ്ണമെന്റ് ഇപ്പോളത്തെ സ്ഥിതിയില്‍ വിചാരിച്ച സമയത്ത് തുടങ്ങുവാനുള്ള സാധ്യത ഇല്ലെന്നിരിക്കെ സ്ഥിതി ഇനിയും രൂക്ഷമാകുകയാണെങ്കില്‍ കൗണ്ടി സീസണ്‍ തന്നെ ഉപേക്ഷിക്കുവാന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് മുതിര്‍ന്നേക്കുമെന്നാണ് കരുതപ്പെടുന്നത്.

ജൂലൈയിലാണ് കൗണ്ടി സീസണ്‍ ആരംഭിക്കുവാനുള്ള സാധ്യത താന്‍ കാണുന്നതെന്ന് സ്റ്റുവര്‍ട് പറഞ്ഞു. അതുണ്ടാകാത്ത പക്ഷം മേല്‍പ്പറഞ്ഞ നടപടികളിലേക്ക് ബോര്‍ഡ് പോയെക്കാമെന്നും സ്റ്റുവര്‍ട് അഭിപ്രായപ്പെട്ടു.

Previous articleയുവന്റസിലെ കൊറോണ ടെസ്റ്റ് ഫലം വന്നു, പുതുതായി ആർക്കും രോഗമില്ല
Next articleഇംഗ്ലണ്ടില്‍ മെയ് 28 വരെ ക്രിക്കറ്റ് ഇല്ല