യുവന്റസിന്റെ 5000th ഗോൾ നേടി ക്രിസ്റ്റിയാനോ റൊണാൾഡോ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസിന്റെ 5000th സീരി എ ഗോൾ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ നേടി. ഇന്ന് നടന്ന ടൂറിൻ ഡെർബിയിലായിരുന്നു റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്. ടൂറിൻ ഡെർബിയിൽ ടൊറീനോയെ എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് പരാജയപ്പെട്ടത്. മാൻസുകിച്ചിനെ വീഴ്ത്തിയത് വഴി ലഭിച്ച പെനാൽറ്റി എടുത്ത സൂപ്പർ താരത്തിന് പിഴച്ചില്ല.

യുവന്റസിനെ വിജയത്തിലേക്ക് നയിക്കുന്നതിനൊപ്പം യുവന്റസിന്റെ 5000th സീരി എ ഗോളും റൊണാൾഡോ നേടി. 2003 ലാണ് 4000 ഗോൾ എന്ന നേട്ടം യുവന്റസ് കടന്നത്. മാർക്കോ ഡി വയോ ആണ് യുവന്റസിന്റെ നാലായിരമത്തെ ഗോൾ നേടിയത്. 1984 ലാണ് 3,000 മത് ഗോൾ മാസ്സിമോ ബ്രിയശ്ചി അടിച്ചത്. ജിയാനി റോസി, കാർലോ പരോള എന്നിവർ യഥാക്രമം 2000 , 1000 മത്തേയും ഗോളുകൾ നേടി.