ജയം തുടർന്ന് യുവന്റസ്, റൊണാൾഡോയ്ക്ക് വീണ്ടും ഗോൾ

- Advertisement -

ഇറ്റലിയിലെ അപരാജിത കുതിപ്പ് യുവന്റസ് തുടരുന്നു. ഇന്ന് നടന്ന എവേ മത്സരത്തിൽ ഫിയറൊന്റീനയെയും ഏകപക്ഷീയമായി തന്നെ യുവന്റസ് പരാജയപ്പെടുത്തി‌ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. തുടക്കത്തിൽ ഒപ്പത്തിനൊപ്പം നിൽക്കാൻ ഫിയിറെന്റീനയ്ക്ക് ആയെങ്കിലും കളി പുരോഗമിച്ചതോടെ യുവന്റസ് കളിയിൽ ആധിപത്യം നേടി.

കളിയുടെ 31ആം മിനുട്ടിൽ ബെന്റകുർ ആയിരുന്നു യുവന്റസിന് ലീഡ് നേടിക്കൊടുത്തത്. ഫിയിറെന്റീന ഡിഫൻസിനെ ആകെ വലച്ച ഒരു മുന്നേറ്റത്തിലൂടെ ആയിരുന്നു ബെന്റകുറിന്റെ ഗോൾ പിറന്നത്‌. കളിയുടെ രണ്ടാം പകുതിയിൽ കെല്ലിനിയാണ് യുവന്റസിന്റെ ലീഡ് ഇരട്ടിയാക്കിയത്. കെല്ലിനിയുടെ ഒരു ഡൈവിംഗ് വോളി ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും ഫിയിറെന്റീനയുടെ വലയിലേക്ക് തന്നെ വീണു.

കളിയുടെ 79ആം മിനുട്ടിലാണ് റൊണാൾഡോയുടെ ഗോൾ പിറന്നത്. പെനാൾട്ടിയിൽ നിന്നായിരുന്ന്യ് ക്രിസ്റ്റ്യാനോയുടെ ഗോൾ. ഇതോടെ റൊണാൾഡോയ്ക്ക് സീരി എയിൽ 10 ഗോളുകളായി. ഇന്നത്തെ ജയം യുവന്റസിനെ 40 പോയന്റിൽ എത്തിച്ചു. 14 മത്സരങ്ങളിൽ 13 ജയവും ഒരു സമനിലയുമാണ് യുവന്റസ് മുന്നേറുന്നത്.

Advertisement