“ഒരു മത്സരം 4 ഗോളിന് തോൽക്കുന്നതാണ് നാലു മത്സരം ഒരു ഗോളിന് തോൽക്കുന്നതിനേക്കാൾ നല്ലത്” – ജോസെ

Newsroom

20220905 111041
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ഉഡിനെസെയോട് റോമ ഏറ്റ വലിയ പരാജായത്തിൽ ജോസെയുടെ പ്രതികരണം എത്തി. നാല് മത്സരങ്ങൾ 1-0ന് തോൽക്കുന്നതിനേക്കാൾ നല്ലതാണ് ഒരു മത്സരം 4-0 ന് തോൽക്കുന്നത് എന്ന് ജോസെ പറഞ്ഞു. കാരണം ആത്യന്തികമായി ഞങ്ങൾ മൂന്ന് പോയിന്റ് മാത്രമാണ് ഈ മത്സരത്തിൽ നഷ്ടപ്പെടുത്തിയത്. ജോസെ വ്യക്തമാക്കി.

ഞങ്ങൾക്കും ആരാധകർക്കും അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള പരാജയമാണ് ഇത്, പക്ഷേ ഇതാണ് ജീവിതം, ഞങ്ങൾക്ക് വ്യാഴാഴ്ച മറ്റൊരു കളിയുണ്ട്, അത് ലക്ഷ്യമായി മുന്നോട്ട് പോകും എന്ന് ജോസെ പറഞ്ഞു.

നിങ്ങൾ 4-0ന് തോൽക്കുമ്പോൾ, നിങ്ങൾക്ക് റഫറിയെ കുറിച്ച് സംസാരിക്കാൻ കഴിയില്ല. അതാണ് എന്റെ നിയമം എന്നും ജോസെ പറഞ്ഞു. ഉഡിനെസെ ഇന്നലെ 4-0 എന്ന സ്കോറിനായിരിന്നു റോമയെ ഇറ്റാലിയൻ ലീഗിൽ തോൽപ്പിച്ചത്.