ചാമ്പ്യൻസ് ലീഗിലെ ഇറ്റാലിയൻ ടീമുകളുടെ വിജയക്കുതിപ്പ് തുടരുന്നു. ഏറ്റവുമധികം പോയന്റിസ് പെർ ഗെയിം നേടുന്ന രാജ്യമായി ഇറ്റലിയും ലീഗായി സീരി എ യും മാറി. 2.17 പോയ്ന്റ്സ് പെർ ഗെയിം ആണ് സീരി എ ടീമുകൾ നേടിയത്. ഈ ആഴ്ചയിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസും റോമയും ജയിച്ചപ്പോൾ നാപോളി പിഎസ്ജിയോട് സമനിലയും ഇന്റർ മിലാൻ ബാഴ്‌സയോട് പരാജയവും ഏറ്റുവാങ്ങി.
ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് പരാജയമറിഞ്ഞിട്ടില്ല. ഇന്റർ മിലാനും റോമയ്ക്കും മൂന്നു മത്സരങ്ങളിൽ രണ്ടു ജയങ്ങളുണ്ട്. കാർലോ ആഞ്ചലോട്ടിയുടെ നാപോളിക്ക് രണ്ടു സമനിലയും ഒരു വിജയവുമാണുള്ളത്. ലാ ലീഗയ്ക്കും ബുണ്ടസ് ലീഗയ്ക്കും 1.92 പോയ്ന്റ്സ് പെർ ഗെയിം ആണുള്ളത്. ലിവർപൂളും സിറ്റിയും ഈ ആഴ്ച ജയിച്ചെങ്കിലും 1.42. പോയ്ന്റ്സ് പെർ ഗെയിം ആണ് പ്രീമിയർ ലീഗിനുള്ളത്.