കൊണ്ടേയുടെ പിൻഗാമിയെത്തി, ഇൻസാഗി ഇനി ഇന്റർ പരിശീലകൻ

20210603 165539
Credit: Twitter

സിമോനെ ഇൻസാഗിയെ പരിശീലകനായി നിയമിക്കാനുള്ള തീരുമാനം ഇന്റർ മിലാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കിരീട നേട്ടത്തിന് ശേഷം അപ്രതീക്ഷിതമായി ആണ് കൊണ്ടേ സ്ഥാനം ഒഴിഞ്ഞത്. ലാസിയോ പരിശീലകനായി തിളങ്ങിയ ഇൻസാഗി ലാസിയോ നൽകിയ പുതിയ ഓഫർ നിരസിച്ചാണ് ഇന്ററിലേക്ക് എത്തുന്നത്.

45 വയസുകാരനായ ഇൻസാഗി മുൻ ലാസിയോ, അറ്റലാന്റാ താരം കൂടിയാണ്.2016 ൽ ലാസിയോ പരിശീലകനായി നിയമിതനായ അദ്ദേഹം ക്ലബ്ബിന് ഒപ്പം 1 കോപ്പ ഇറ്റാലിയയും, 2 സൂപ്പർ കോപ്പ ഇറ്റാലിയ കിരീടങ്ങളും നേടിയിട്ടുണ്ട്. 2 വർഷത്തെ കരാറിലാണ് നിയമനം. സാമ്പത്തിക പ്രതിസന്ധിയുള്ള ക്ലബ്ബിനെ നിലവാരം തകരാതെ പിടിച്ചു നിർത്തുക എന്ന വലിയ വെല്ലുവിളിയാണ് അദ്ദേഹത്തിന്റെ മുൻപിൽ ഉള്ളത്.

Previous articleകോഹ്‍ലിയുമായി താരതമ്യം ചെയ്യപ്പെടുന്നതിൽ സന്തോഷം – ബാബ‍ര്‍ അസം
Next articleമാര്‍ക്ക് വുഡിന് മുന്നിൽ തകര്‍ന്ന് ന്യൂസിലാണ്ട്, കോൺവേയുടെ ചെറുത്ത്നില്പ് തുടരുന്നു