ഇന്റർ മിലാൻ വീണ്ടും ഇറ്റാലിയൻ ചാമ്പ്യന്മാർ. ഇന്ന് സീരി എയിൽ നടന്ന മിലാൻ ഡർബി വിജയിച്ചു കൊണ്ടാണ് ഇന്റർ മിലാൻ സീരി എ കിരീടം ഉറപ്പിച്ചത്. സീരി എയിൽ രണ്ടാമതുള്ള എ സി മിലാനെ നേരിട്ട ഒന്നാം സ്ഥാനക്കാരായ ഇന്റർ മിലാൻ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം ഇന്ന് നേടി. ഇതോടെ അഞ്ചു മത്സരങ്ങൾ ലീഗിൽ ശേഷിക്കെ ഇന്റർ മിലാൻ കിരീടം ഉറപ്പിച്ചു. ഇന്ന് ഫ്രാൻസെസോ അസെർബിയും തുറാമും അണ് ഇന്ററിനായി ഗോളുകൾ നേടിയത്.
ഒന്നാമതുള്ള ഇന്റർ മിലാന് ഈ വിജയത്തോടെ 33 മത്സരങ്ങളിൽ നിന്ന് 86 പോയിന്റാണ് ഉള്ളത്. രണ്ടാമതുള്ള എ സി മിലാന് 69 പോയിന്റും. ഇനി അഞ്ചു മത്സരങ്ങൾ മാത്രം ശേഷിക്കെ എല്ലാ മത്സരങ്ങളും വിജയിച്ചാലും എ സി മിലാന് ഇനി ഇന്ററിനൊപ്പം എത്താൻ ആവില്ല. എല്ലാ മത്സരങ്ങളും മിലാൻ ജയിച്ചാലും അവർക്ക് 84 പോയിന്റിൽ മാത്രമെ എത്താൻ സാധിക്കുകയുള്ളൂ.
ഇന്ററിന്റെ 20ആം ലീഗ് കിരീടം ആണ് ഇത്. അവസാനമായി 2020-21 സീസണിൽ ആയിരുന്നു ഇന്റർ സീരി എ കിരീടം നേടിയത്. സിമിയോണെ ഇൻസാഗിയുടെ കീഴിലെ ഇന്ററിന്റെ ആറാം കിരീടമാണിത്.