ലുകാക്കുവിന്റെ ഡബിൾ, രണ്ടാം സ്ഥാനം തിരികെ പിടിച്ച് ഇന്റർ

- Advertisement -

സീരി എ യിൽ ഇന്റർ മിലാന് മികച്ച ജയം. ഉഡിനെസെയെ എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് ഇന്റർ മറികടന്നത്. ഈ ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനം തിരികെ പിടിക്കാൻ അവർക്കായി. ഒന്നാം സ്ഥാനത്തുള്ള യുവന്റസിനെക്കാൾ 3 പോയിന്റ് പിറകിലാണ് അവർ ഇപ്പോൾ. ലാസിയോ ആണ് മൂന്നാം സ്ഥാനത്ത് ഉള്ളത്.

ലീഗിൽ കളിച്ച അവസാന 3 മത്സരങ്ങളും സമനിലയിൽ ആയതോടെ ഫോം നഷ്ടപ്പെട്ട ഇന്ററിന് കിരീട പോരാട്ടത്തിൽ ആവേശം നൽകുന്ന ജയമായി ഇത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ലുകാക്കുവിന്റെ രണ്ട് ഗോളുകളും പിറന്നത്. കളിയുടെ 64 ആം മിനുട്ടിൽ ബരല്ലയുടെ പാസ്സ് ഗോളക്കിയ താരം ഏറെ വൈകാതെ 71 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയും ഗോളാക്കി ഇന്ററിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.

Advertisement