മെസ്സിക്ക് കൂട്ടായി ഫാത്തി, ബാഴ്സക്ക് ജയം

- Advertisement -

ലൂയിസ് സുവാരസിന്റെ അഭാവത്തിൽ ഗോളടി ചുമതല യുവ താരം അൻസു ഫാത്തി ഏറ്റെടുത്തപ്പോൾ ബാഴ്സലോണക്ക് ലീഗിൽ ജയം. ലെവന്റെയെ സ്വന്തം മൈതാനത്ത് നേരിട്ട അവർ 2-1 നാണ് ജയിച്ചു കയറിയത്. നിലവിൽ 46 പോയിന്റുള്ള അവർ റയലിന് 3 പോയിന്റ് പിറകിലായി രണ്ടാം സ്ഥാനത്ത് തുടരും.

കളിയുടെ ആദ്യ പകുതിയിൽ 2 മിനിറ്റിനുള്ളിൽ ഫാത്തി നേടിയ 2 ഗോളുകൾ ആണ് കളിയുടെ ഫലം നിർണയിച്ചത്. രണ്ടു ഗോളുകൾക്കും വഴി ഒരുക്കിയത് മെസ്സി തന്നെ. 30 ആം മിനുട്ടിൽ ആദ്യ ഗോൾ നേടിയ ഫാത്തി ഒരു മിനിറ്റിനുള്ളിൽ തന്നെ രണ്ടാം ഗോളും നേടി ബാഴ്‌സയെ മികച്ച നിലയിൽ എത്തിച്ചു. സീസണിൽ തുടകത്തിൽ മികച്ച ഫോം കണ്ടെത്തി പിന്നീട് വിമർശങ്ങൾ നേരിട്ട യുവ താരത്തിന് ആശ്വാസം പകരുന്ന ഗോളായിരുന്നു ഇവ. രണ്ടാം പകുതിയിൽ ലെവന്റെ ബാഴ്സകൊപ്പം നിൽക്കുന്ന പ്രകടനം നടത്തിയെങ്കിലും ഗോൾ മാത്രം നേടാൻ സാധിച്ചില്ല. 92 ആം മിനുട്ടിൽ റൂബൻ റോഷിന ഒരു ഗോൾ മടക്കിയെങ്കിലും ഒരു തിരിച്ചു വരവിനുള്ള സമയം കളിയിൽ ശേഷിച്ചിരുന്നില്ല.

Advertisement