കുപ്പൂത്തിൽ അൽ മദീനയ്ക്ക് തോൽവി

- Advertisement -

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഇന്ന് അൽ മദീന ചെർപ്പുളശ്ശേരിക്ക് അപ്രതീക്ഷിത തോൽവി. ഇന്ന് നടന്ന മത്സരത്തിൽ ജിംഖാന തൃശ്ശൂർ ആയിരുന്നു അൽ മദീന ചെർപ്പുളശ്ശേരിയുടെ എതിരാളികൾ. മികച്ച പ്രകടനം തന്നെ കാഴ്ചവെച്ച ജിംഖാന തൃശ്ശൂർ പെനാൾട്ടി ഷൂട്ടൗട്ടിലാണ് വിജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. പക്ഷെ പെനാൾട്ടിയിൽ മദീനയ്ക്ക് അടി തെറ്റി. സീസണിൽ ആദ്യ പരസ്പരം ഏറ്റുമുട്ടിയപ്പോൾ മദീന 6-1 എന്ന വൻ സ്കോറിന് ജിംഖാനയെ വീഴ്ത്തിയിരുന്നു.

കുപ്പൂത്തിൽ നാളെ കെ ആർ എസ് കോഴിക്കോട് സോക്കർ ഷൊർണൂരിനെ നേരിടും.

Advertisement