ജിന്നാണ് മെസ്സി!!! തകർപ്പൻ ഹാട്രിക്കുമായി ബാഴ്സലോണയെ ജയിപ്പിച്ചു

- Advertisement -

മെസ്സി മനുഷ്യനാണോ എന്ന സംശയം ഇന്ന് ആരേലും ഉന്നയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല. അങ്ങനെയൊരു തകർപ്പൻ പ്രകടനമാണ് ബാഴ്സലോണ താരം ഇന്ന് നടത്തിയത്. ലാലിഗയിൽ സെൽറ്റ വീഗോയ്ക്ക് എതിരെ ഇന്ന് ബാഴ്സലോണ വിജയം സ്വന്തമാക്കിയപ്പോൾ അത് മെസ്സിയുടെ മാത്രം കഴിവായിരുന്നു എന്ന് പറയാം.

ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ ഇന്നത്തെ വിജയം. നാലിൽ മൂന്നു ഗോളുകളും അടിച്ചത് മെസ്സി തന്നെ. ആദ്യ പെനാൾട്ടിയിലൂടെ തുടങ്ങിയ മെസ്സി പിന്നീട് രണ്ട് ഫീകിക്കുകൾ കൂടെ വലയിൽ എത്തിച്ചാണ് ബാഴ്സലോണ വിജയം ഉറപ്പിച്ചത്. 23, 45, 48 മിനുട്ടുകളിൽ ആയിരുന്നു മെസ്സിയുടെ ഹാട്രിക്ക്.

മെസ്സിയെ കൂടാതെ ബുസ്കെറ്റ്സും ബാഴ്സലോണക്കായി ഇന്ന് ഗോൾ നേടി. ഒലാസയായിരുന്നു സെൽറ്റയുടെ സ്കോറർ. ഈ വിജയത്തോടെ 25 പോയന്റുമായി ബാഴ്സലോണ വീണ്ടും ലീഗിൽ ഒന്നാമത് എത്തി. റയൽ മാഡ്രിഡിനും 25 പോയന്റാണ് ഉള്ളത്.

Advertisement