സാഞ്ചേസിന് അരങ്ങേറ്റം, ഇന്റർ മിലാൻ മൂന്നാം ജയത്തോടെ ലീഗ് തലപ്പത്ത്

- Advertisement -

സീരി എയിൽ മൂന്നാം മത്സരത്തിലും വിജയിച്ച് ഇന്റർ മിലാൻ കുതിപ്പ് തുടരുന്നു. ഇന്നലെ ഉഡിനെസെക്ക് എതിരായ മത്സരത്തിൽ ഇന്റർ മിലാൻ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. ആവേശകരമായ മത്സരത്തിൽ ഒരു ചുവപ്പ് കാർഡ് ആണ് ഉഡിനെസെ തളർത്തിയത്. കളിയുടെ തുടക്കത്തിൽ ഇന്ററിന് ഒപ്പം നിന്ന ഉഡിനെസെ 35ആം മിനുട്ടിൽ ചുവപ്പ് കാർഡോടെ 10പേരായി ചുരുങ്ങി.

ഇന്റർ മിലാൻ താരത്തിന്റെ മുഖത്തിടിച്ചതിന് ഉഡിനെസെയുടെ റോഡ്രിഗോ ആണ് ചുവപ്പ് വാങ്ങി കളം വിട്ടത്. ഈ ആനുകൂല്യം ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ഇന്റർ മുതലെടുത്തു. 44ആം മിനുട്ടിൽ സെൻസിയുടെ ഹെഡറിൽ ഇന്റ്ർ മിലാൻ മുന്നിൽ എത്തി. രണ്ടാം പകുതിയിൽ കൂടുതൽ ഗോളുകൾ നേടാൻ ആയില്ല എങ്കിലും ആ ലീഡ് നിലനിർത്തി മൂന്ന് പോയന്റ് സ്വന്തമാക്കാൻ ഇന്ററിനായി. രണ്ടാം പകുതിയിൽ ഇന്ററിന്റെ പുതിയ സൈനിംഗ് സാഞ്ചേസിന്റെ അരങ്ങേറ്റവും കാണാൻ കഴിഞ്ഞു. ഈ വിജയത്തോടെ ഇന്റർ മിലാൻ 9 പോയന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Advertisement