സീരി എ കിരീടം എന്ന ഇന്ററിന്റെ സ്വപ്നം ഈ വർഷം നടക്കില്ല എന്ന് ഏതാണ്ട് ഉറപ്പായി. ഇന്ന് നിർണായക മത്സരത്തിൽ ബൊളോഗ്നയോട് പരാജയപ്പെട്ടതോടെയാണ് ഇന്ററിന്റെ കിരീട പ്രതീക്ഷകൾ അവസാനിച്ചത്. ഇന്ന് സുഖമായി വിജയിക്കാൻ ആകുമായിരുന്ന മത്സരം ഇന്റർ മിലാൻ നഷ്ടപ്പെടുത്തുന്നതാണ് കണ്ടത്. മത്സരത്തിൽ 22ആം മിനുട്ടിൽ ലുകാകുവിലൂടെ ഇന്റർ മിലാൻ മുന്നിൽ എത്തിയിരുന്നു.
57ആം മിനുട്ടിൽ ബൊളോഗ്ഗ്നയുടെ താരം സൊറിയാനോ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പിന്നാലെ 62ആം മിനുട്ടിൽ ഇന്റർ മിലാന് പെനാൾട്ടിയും കിട്ടി. പത്ത് പേരുമായി കളിക്കുന്ന ബൊളോഗ്നയെ അവസാനിപ്പിക്കാൻ പറ്റിയ അവസരം. രണ്ട് ഗോളിന് മുന്നിൽ എത്താനുള്ള അവസരം എന്നാൽ മാർട്ടിനെസ് ഫലപ്രദമായി ഉപയോഗിച്ചില്ല. ലൗട്ടാരോ പെനാൾട്ടി നഷ്ടപ്പെടുന്നതാണ് കണ്ടത്.അതിനു പിന്നാലെ ഇന്ററിനെല്ലാം പിഴച്ചു.
74ആം മിനുട്ടിൽ ജുവാരയിലൂടെ ബൊളോഗ്ന സമനില പിടിച്ചു. 77ആം മിനുട്ടിൽ ബാസ്റ്റോനി ചുവപ്പ് കാർഡ് കണ്ടതോടെ ഇന്ററും പത്ത് പേരായി ചുരുങ്ങി. 80ആം മിനുട്ടിൽ ബാരോയിലൂടെ ബൊളോഗ്ന വിജയ ഗോളും നേടി 2-1ന്റെ ജയം ഉറപ്പിച്ചു. ഈ പരാജയത്തോടെ ഇന്റർ 64 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഒന്നാമതുള്ള യുവന്റസിനേക്കാൾ 11 പോയന്റ് പിറകിലായിരിക്കുകയാണ് ഇന്റർ.