ലിവർപൂൾ വീണ്ടും വിജയ വഴിയിൽ, കരാർ ഗോളുമായി ആഘോഷിച്ച് കർടിസ് ജോൺസ്

മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ വലിയ പരാജയം മറന്ന് കൊണ്ട് ലിവർപൂൾ വീണ്ടും വിജയ വഴിയിൽ. ഇന്ന് ആസ്റ്റൺ വില്ലയെ ആണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്. പ്രീമിയർ ലീഗ് കിരീടം നേടിയ ശേഷം പഴയ ഊർജ്ജത്തിൽ അല്ല ലിവർപൂൾ കളിക്കുന്നത് എങ്കിലും വിജയം സ്വന്തമാക്കാൻ അവർക്കായി.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മാനെയാണ് ലിവർപൂളിന് ലീഡ് നൽകിയത്. മാനെയുടെ ഈ സീസണിലെ ഇരുപതാം ഗോളായിരുന്നു ഇത്. പിന്നാലെ യുവതാരം ജർടിസ് ജോൺസും ലിവർപൂളിനായി ഗോൾ നേടി. കഴിഞ്ഞ ദിവസമായിരുന്നു കർടിസ് ലിവർപൂളിനൊപ്പം പുതിയ കരാർ ഒപ്പുവെച്ചത്. ഇന്നത്തെ പരാജയം ആസ്റ്റൺ വില്ലയുടെ സ്ഥിതി കൂടുതൽ പ്രശ്നങ്ങളിൽ ആക്കി. അവരുടെ റിലഗേഷൻ പോരാട്ടം കൂടുതൽ കടുപ്പമായിരിക്കുകയാണ് ഇപ്പോൾ.

Previous articleമാർട്ടിനെസിന്റെ പെനാൾട്ടി പിഴച്ചു, ഇന്റർ മിലാന്റെ കിരീട പ്രതീക്ഷയും അവസാനിച്ചു
Next articleമാറ്റയെ സ്വന്തമാക്കാൻ തുർക്കിഷ് ക്ലബ് രംഗത്ത്