ഇറ്റലിയിൽ ഏറെ വിവാദമായ നാപോളി – ഇന്റർ മത്സരം നിർത്തിവെക്കണമായിരുന്നുവെന്ന് യൂറോപ്പ്യൻ ഫുട്ബോൾ ഗവേണിങ് ബോഡിയായ യുവേഫയും കളിക്കാരുടെ സംഘടനയായ ഫിഫപ്രോയും അഭിപ്രായപ്പെട്ടു. നാപോളി പ്രതിരോധ താരം കലിദു കോലിബാലിക്കാണ് വംശീയമായ അധിക്ഷേപം ഏൽക്കേണ്ടി വന്നത്.
നാപോളി ഇന്റർ മിലാൻ മത്സരത്തിനിടെയാണ് കുരങ്ങന്മാരുടെ ശബ്ദം ഉണ്ടാക്കിയാണ് കോലിബാലിയെ ഇന്റർ ആരാധകർ വംശീയമായി അധിക്ഷേപിച്ചത്. ഇതേ തുടർന്ന് ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ ഇന്റെരിനു രണ്ടു മത്സരങ്ങളിൽ സ്റ്റേഡിയം ബാൻ വിധിക്കുകയും നോർത്ത് സ്റ്റാൻഡ് മൂന്നാമതൊരു മത്സരത്തിൽ ബാൻ ചെയ്യാനും വിധിച്ചിരുന്നു. വർണ വിവേചനത്തെ എതിർക്കാൻ എല്ലാവിധ സഹകരണവും യുവേഫ ഇറ്റാലിയൻ ഫുട്ബോളിന് നൽകുമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.