ഇന്റർ മിലാൻ ഈ സീസണായുള്ള മൂന്നാം കിറ്റും അവതരിപ്പിച്ചു. നേരത്തെ ഹോൻ ജേഴ്സിയും എവേ ജേഴ്സിയും പോലെ അതി മനോഹരമായ ഡിസൈനിൽ ആണ് ഇന്റർ ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഈ ജേഴ്സിക്കും വൻ വരവേൽപ്പാണ് ഫുട്ബോൾ ആരാധകർക്ക് ഇടയിൽ ലഭിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ഇന്ററിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ജേഴ്സിയിൽ സാമൂഹിക ഐക്യത്തെ സൂചിപ്പിക്കുന്ന നിറങ്ങളുൽ ഉൾപ്പെട്ടിട്ടുണ്ട്. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ഇപ്പോൾ ലഭ്യമാണ്. കഴിഞ്ഞ തവണ ഇറ്റാലിയൻ ലീഗ് ഉയർത്തിയ ഇന്റർ മിലാൻ കിരീടം നിലനിർത്താനുള്ള ശ്രമത്തിലാണ്.