എലിയറ്റിന് ഇന്ന് ശസ്ത്രക്രിയ

ലിവർപൂളിന്റെ യുവതാരം ഹാർവി എലിയറ്റിന് ഇന്ന് ശസ്ത്രക്രിയ. ഞായറാഴ്ച ലീഡ്സ് യുണൈറ്റഡിനെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റ ഹാർവി എലിയറ്റിന് ഇന്ന് ശസ്ത്രക്രിയ നടക്കുമെന്ന് ക്ലബ് അറിയിച്ചു. ലീഡ്സിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു എലിയറ്റിന് പരിക്കേറ്റത്‌‌. പാസ്കലിന്റെ ടാക്കിളിനിടയിൽ ലിവർപൂൾ യുവതാരം ഹാർവി എലിയറ്റിന്റെ കാലിന് മാരകമായ പരിക്കേൽക്കുക ആയിരുന്നു. ആങ്കിൾ ഡിസ്ലൊകേറ്റഡ് ആയിരുന്നു എന്ന് ക്ലബ് നേരത്തെ അറിയിച്ചിരുന്നു.

ഫുട്ബോൾ പ്രേമികൾക്ക് താങ്ങാൻ ആവുന്ന കാഴ്ചയായിരുന്നില്ല ആ പരിക്ക്. താരം ദീർഘകാലം ഫുട്ബോളിൽ നിന്ന് മാറി നിൽക്കേണ്ടി വരും എന്നാണ് സൂചനകൾ. ഈ സീസണിൽ ഇനി എലിയറ്റ് കളിക്കാനുള്ള സാധ്യത വളരെ കുറവാണ്.