ഇന്റർ മിലാനിൽ കൂടുതൽ താരങ്ങൾ കൊറോണ പോസിറ്റീവ്, മത്സരം മാറ്റിവെച്ചു

ഇറ്റാലിയൻ ലീഗ് ക്ലബായ ഇന്റർ മിലാനിൽ കൂടുതൽ താരങ്ങൾ കൊറോണ പോസിറ്റീവ്. പുതുതായി സ്റ്റെഫൻ ഡി വ്രിജും മാറ്റിയസ് വെസിനോയും ആണ് കൊറോണ പോസിറ്റീവ് ആയത്. ഇന്നലെ ക്യാപ്റ്റൻ ഹാൻഡനോവിചിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്റർ മിലാന്റെ സസുവോളയ്ക്ക് എതിരായ മത്സരം മാറ്റിവെക്കാൻ തീരുമാനിച്ചു.

ഇന്റർ മിലാനിലെ ചില ഒഫീഷ്യൽസിനും ക്ലബിന്റെ ബോർഡ് മെമ്പർമാരിൽ ചിലർക്കും എല്ലാം കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നത്തെ ഉൾപ്പെടെ നാലു താരങ്ങൾക്കും കൊറോണ പോസിറ്റീവ് ആയി. ഈ സാഹചര്യത്തിൽ തൽക്കാലം സ്ക്വാഡ് മുഴുവൻ ഐസൊലേഷനിൽ പോകാൻ ആണ് ഇന്റർ മിലാൻ തീരുമാനിച്ചിരിക്കുന്നത്. എല്ലാ ആരോഗ്യനില തൃപ്തികരമാണ് എന്ന് ഇന്റർ അറിയിച്ചു.