കിരീടം കൊണ്ട് മാത്രം പുരോഗതി ഉണ്ടാവില്ല എന്ന് ഒലെ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കിരീടം കിട്ടിയത് കൊണ്ട് മാത്രം ക്ലബ് പുരോഗമനത്തിലാണെന്ന് പറയാൻ ആകില്ല എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ. കിരീടം അല്ല ടീം മെച്ചപ്പെടുന്നതിന്റെ അടിസ്ഥാനം എന്ന് ഒലെ പറഞ്ഞു. ഏതു നോക്കൗട്ട് ടൂർണമെന്റും ആർക്കും കിരീടം നൽകിയേക്കും. അങ്ങനെ കിരീടം കിട്ടിയത് കൊണ്ട് മാത്രം മാഞ്ചസ്റ്റർ യുണൈറ്റഡ് തിരികെയെത്തി എന്ന് പറയാൻ ആവില്ല ഒലെ പറഞ്ഞു.

അങ്ങനെ ഉള്ള കിരീടം പലതു മറച്ചു വെക്കാനെ സാധിക്കുകയുള്ളൂ എന്ന് ഒലെ പറഞ്ഞു. ടീം മെച്ചെട്ടാൽ കിരീടം സ്വാഭാവികമായി വന്നു കൊള്ളും എന്നും ഒലെ പറഞ്ഞു. കഴിഞ്ഞ സീസണെക്കാൾ ഈ സമയം ലീഗിൽ 12 പോയിന്റോളം മുന്നിൽ ആണ് യുണൈറ്റഡ് ഇപ്പോൾ ഉള്ളത്. അത് പുരോഗതി ആണെന്ന് ഒലെ പറഞ്ഞു. ലീഗിൽ രണ്ടാമത് ഫിനിഷ് ചെയ്യുക ആണ് തന്നെ സംബന്ധിച്ചെടുത്തോളം പുരോഗമനം എന്നും ഒലെ പറഞ്ഞു.