ലീഗിലെ രണ്ടാം മത്സരത്തിലും ഇന്റർ മിലാൻ വിജയിച്ചു | Report

20220821 020649

സീരി എ സീസണിലെ രണ്ടാം മത്സരത്തിലും ഇന്റർ മിലാന് വിജയം. ഇന്ന് സാൻസിരോയിൽ വെച്ച് നടന്ന മത്സരത്തിൽ സ്പെസിയയെ ഇന്റർ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ആണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ലുകാകു ലൗട്ടാരോ മാർട്ടിനസ് സഖ്യത്തിന്റെ കൂട്ടുകെട്ടിലാണ് ഇന്റർ മിലാൻ ലീഡ് എടുത്തത്. ലുകാലുവിന്റെ പാസിൽ നിന്ന് ലൗട്ടാരോ മാർട്ടിനസ് ഗോൾ നേടിയതോടെ ഇന്റർ ഒരു ഗോളിന് മുന്നിൽ എത്തിയത്.

ഇന്റർ മിലാൻ

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹകൻ ചാഹനൊഗ്ലുവിലൂടെ ഇന്റർ ലീഡ് ഇരട്ടിയാക്കി. മത്സരം അവസാനിക്കാൻ 8 മിനുട്ട് ശേഷിക്കെ കൊറേയ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നേടി. ജെക്കോയുടെ അസിസ്റ്റിൽ നിന്നാണ് മൂന്നാം ഗോൾ വന്നത്. ആദ്യ മത്സരത്തിൽ ഇന്റർ ലെചെയെയും പരാജയപ്പെടുത്തിയിരുന്നു.