അരങ്ങേറ്റത്തിൽ ഇരട്ട ഗോളുമായി കൊറേയ, ഇന്റർ മിലാന് രണ്ടാം വിജയം

Joaquin Correa Inter Celebrate 768x512

ഇറ്റാലിയൻ ചാമ്പ്യന്മാരായ ഇന്റർ മിലാന് ലീഗിൽ തുടർച്ചയായ രണ്ടാം വിജയം. ഇന്ന് ലീഗിലെ രണ്ടാം മത്സരത്തിൽ അവർ ഹെല്ലാസ് വെറോണെയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ഇന്റർ മിലാൻ വിജയം. ലാസിയോയിൽ നിന്ന് ഇന്ററിൽ എത്തിയ കൊറേയ തന്റെ ആദ്യ മത്സരത്തിൽ ഇരട്ട ഗോളുകളുമായി ഇന്റർ മിലാന്റെ ഹീറോ ആയി. തുടക്കത്തിൽ 15ആം മിനുട്ടിൽ ഇലിചാണ് ഹോം ടീമിനായി ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ 47ആം മിനുട്ടിൽ മാർട്ടിനെസിന്റെ ഹെഡറിലൂടെ ഇന്റർ മിലാൻ സമനില നേടി. മാർട്ടിനസിന്റെ സീസണിലെ ആദ്യ ഗോൾ ആണിത്. 74ആം മിനുട്ടിൽ സബ്ബായി എത്തിയാണ് കൊറേയ ഇന്റർ മിലാന്റെ വിജയ ശില്പി ആയത്. 83ആം മിനുട്ടിലും 90ആം മിനുട്ടിലുമായിരുന്നു അദ്ദേഹത്തിന്റെ ഗോളുകൾ. രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി ഇന്റർ മിലാൻ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.

Previous articleഇഞ്ച്വറി ടൈമിൽ രക്ഷകനായി ഹാളണ്ട്, ത്രില്ലർ വിജയിച്ച് ഡോർട്മുണ്ട്
Next articleനേപ്പാളിനെ നേരിടാനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, മലയാളി സാന്നിദ്ധ്യമായി സഹൽ ടീമിൽ