ഇഞ്ച്വറി ടൈമിൽ രക്ഷകനായി ഹാളണ്ട്, ത്രില്ലർ വിജയിച്ച് ഡോർട്മുണ്ട്

20210828 021320

ബുണ്ടസ് ലീഗയിൽ ഇന്ന് നടന്ന ത്രില്ലറിൽ ഡോർട്മുണ്ടിന് ഇഞ്ച്വറി ടൈം വിജയം. ഇന്ന് ഹോഫൻഹെയിമിനെ നേരിട്ട ഡോർട്മുണ്ട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ടാം പകുതിയിലാണ് ഇന്ന് ഗോളുകൾ എല്ലാം പിറന്നത്. യുവതാരങ്ങളായിരുന്നു ഡോർട്മുണ്ടിന്റെ മൂന്ന് ഗോളുകളും നേടിയത്. 49ആം മിനുട്ടിൽ റെയ്ന ആണ് ഡോർട്മുണ്ടിന് ലീഡ് നൽകിയത്. 61ആം മിനുട്ടിൽ ബോംഗാർട്നർ ഹോഫൻഹെയിമിന് സമനില നൽകി‌

69ആം മിനുട്ടിൽ ടീനേജ് താരം ജൂഡ് ബെല്ലിങ്ഹാം വീണ്ടും ഡോർട്മുണ്ടിന് ലീഡ് നൽകി. പക്ഷെ പിന്നെയും പൊരുതി ഹൊഫൻഹെയിം സമനില നേടി. 90ആം മിനുട്ടിലാണ് ഡാബുറാണ് സ്കോർ 2-2 ആക്കിയത്. എന്നാൽ കളി അങ്ങനെ സമനിലയിൽ അവസാനിപ്പിക്കാൻ ഹാളണ്ട് സമ്മതിച്ചില്ല. ഇഞ്ച്വറി ടൈമിൽ വിജയ ഗോളുമായി നോർവീജിയൻ ഹീറോ ആയി മാറി. മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റാണ് ഡോർട്മുണ്ടിന് ഉള്ളത്.

Previous articleമറക്കാനാകുമോ മാഞ്ചസ്റ്ററിലെ ആ പഴയ റൊണാൾഡോയെ!!
Next articleഅരങ്ങേറ്റത്തിൽ ഇരട്ട ഗോളുമായി കൊറേയ, ഇന്റർ മിലാന് രണ്ടാം വിജയം