ഇന്റർ മിലാൻ അടുത്ത സീസണായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. ഗംഭീരമായ ജേഴ്സി ആണ് ഇന്റർ മിലാൻ പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ഇന്ററിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. പതിവ് നീല നിറത്തിലിള്ള ജേഴ്സിയിൽ വരകൾക്ക് പകരം സിഗ് സാഗ് ലൈനുകളാണ് പുതിയ ജേഴ്സിയിൽ ഉള്ളത്. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്. സീസൺ മികച്ച രീതിയിൽ തുടങ്ങിയ ഇന്റർ മിലാൻ ഇപ്പോൾ ഇറ്റാലിയൻ ലീഗിൽ ഒന്നാം സ്ഥാനത്തിനായി പൊരുതുകയാണ്.