മുൻ ചെന്നൈയിൻ പരിശീലകൻ ജോൺ ഗ്രിഗറി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തിയേക്കും

- Advertisement -

ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പുതിയ പരിശീലകനായി ജോൺ ഗ്രിഗറി എത്തിയേക്കും. നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഗ്രിഗറിയും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ് എന്നാണ് വാർത്തകൾ. ദയനീയ പ്രകടനം നടത്തിയതിനാൽ ആയിരുന്നു ഗ്രിഗറി കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് ചെന്നൈയിൻ എഫ് സി വിട്ടത്. നോർത്ത് ഈസ്റ്റിലൂടെ ഇന്ത്യൻ ഫുട്ബോളിൽ തിരികെ വരാൻ ആണ് അദ്ദേഹം ഇപ്പോൾ ശ്രമിക്കുന്നത്.

2017-18 സീസൺ തുടക്കത്തിൽ മറ്റരെസിക്ക് പകരക്കാരനായാണ് ഗ്രിഗറി ചെന്നൈയിനിൽ എത്തിയത്. മുമ്പ് ആസ്റ്റൺ വില്ല പോലെ വലിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം. ഗ്രിഗറിയുടെ ആദ്യ സീസണിൽ ഫൈനലിൽ ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തി ഐ എസ് എൽ കിരീടം നേടാൻ ചെന്നൈയിന് ആയിരുന്നു.

Advertisement