പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് പ്രതീക്ഷയിൽ ഇംഗ്സ്

- Advertisement -

പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ പ്രതീക്ഷ വെക്കുന്ന താരമാണ് സൗതാമ്പ്ടന്റെ ഡാനി ഇംഗ്സ്. കഴിഞ്ഞ മത്സരത്തിൽ വാറ്റ്ഫോർഡിനെതിരെ ഇരട്ട ഗോളുകൾ നേടിയതോടെ ഇംഗ്സിന്റെ ഈ സീസണിലെ ഗോളുകളുടെ എണ്ണം 21 ആയി. ഇതിൽ താരം പ്രീമിയർ ലീഗിൽ മാത്രം നേടിയത് 18 ഗോളുകൾ. ഇംഗ്സിന് മുന്നിൽ ലെസ്റ്റർ താരം വാർഡി മാത്രമാണ് ഇപ്പോൾ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് തേരോട്ടത്തിൽ ഉള്ളത്.

ഇനിയുള്ള ആറ് മത്സരങ്ങൾ കൊണ്ട് വാർഡിയെയും മറികടക്കാൻ ആകും എന്നാണ് ഇംഗ്സ് കരുതുന്നത്. സീസണിൽ സൗതാമ്പ്ടൺ ലീഗിൽ നേടിയ ഗോളുകളിൽ പകുതിയോളം ഇംഗ്സിന്റെ ബൂട്ടിൽ നിന്നാണ്. 19 ഗോളുകളാണ് ഗോൾഡൻ ബൂട്ട് റൈസിൽ ഒന്നാമതുള്ള വാർഡിക്ക് ഉള്ളത്. 17 ഗോളുകൾ ഉള്ള ആഴ്സണൽ താരം ഒബാമയങ്ങ്, ലിവർപൂൾ താരം മൊഹമ്മദ് സലാ എന്നിവരും ഗോൾഡൻ ബൂട്ടിനായുള്ള പോരിൽ ഇംഗ്സിന് വെല്ലുവിളി ആയുണ്ട്.

Advertisement