ഇന്ററിനെ സമനിലയിൽ തളച്ച് ക്രോടോണെ

സീരി ഏ യിൽ ഇന്റർ മിലാനെ ക്രോടോണെ സമനിലയിൽ തളച്ചു. റെലെഗേഷൻ ഭീഷണി നേരിടുന്ന ക്രോടോണെ ഇന്ററിനെ പിടിച്ച് കെട്ടിയത് സീരി ഏ ആരാധകരെ ഞെട്ടിച്ചു. ഒരു ജയമില്ലാത്ത ഇന്റർ മിലാനിന്റെ എട്ടാമത്തെ മത്സരം ആയിരുന്നു ഇന്നത്തേത്. കഴിഞ്ഞ സീസണിൽ രണ്ടു പോയന്റ് വ്യത്യാസത്തിലാണ് സീരി ബിയിലേക്കുള്ള തരാം താഴ്ത്തൽ ക്രോടോണെ ഒഴിവാക്കിയത്. ഇന്ററിനു വേണ്ടി സ്ട്രൈക്കെർ ഏഡർ ഗോളടിച്ചപ്പോൾ ക്രോടോണെക്ക് വേണ്ടി മധ്യനിര താരം ആൻഡ്രിയ ബാർബെറീസ് ഗോളടിച്ചു.

ഇന്ററിന്റെ തുടർച്ചയായ അഞ്ചാമത്തെ സമനിലയാണിത്. നിലവിൽ നാലാം സ്ഥാനത്തുള്ള ഇന്ററിനു മൂന്നാം സ്ഥാനത്തുള്ള ലാസിയോയെ മറികടക്കാനുള്ള അവസരമാണ് സമനിലയോടെ നഷ്ടമായത്. ഇത് നാലാം തവണയാണ് 1 -1 സമനില എന്ന മത്സരഫലം ഇന്ററിനുണ്ടാവുന്നത്. 57 പോയിന്റുമായി ഒന്നാമത് നിൽക്കുന്നത് നാപോളിയും 56 പോയിന്റുമായി ചാമ്പ്യന്മാർ യുവന്റസ് രണ്ടാമതുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial