തുടർച്ചയായ മൂന്നാം ലീഗ് മത്സരത്തിലും ഗോളുമായി ഹകൻ, ഇന്ററിന് വിജയം

Img 20211128 093914

സീരി എയിൽ ഇന്റർ മിലാൻ വിജയം തുടരുന്നു. ഇന്നലെ അർദ്ധരാത്രി വെനിസിയയെ നേരിട്ട ഇന്റർ മിലാൻ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. ആദ്യ പകുതിയിൽ 34ആം മിനുട്ടിൽ ഹകൻ ചഹനൊഗ്ലുവിലൂടെ ആയിരുന്നു ഇന്റർ മിലാൻ ലീഡ് എടുത്തത്. ഹകൻ ഇത് തുടർച്ചയായ മൂന്നാം ലീഗ് മത്സരത്തിൽ ആണ് ഇന്ററിനായി ഗോൾ നേടുന്നത്. നേരത്തെ നാപോളിക്ക് എതുരെയും മിലാനെതിരെയും ഹകൻ ഗോൾ നേടിയിരുന്നു.

മത്സരത്തിന്റെ അവസാന നിമിഷം ലൗട്ടാരോ മാർട്ടിനസ് ഒരു പെനാൾട്ടി കൂടെ ലക്ഷ്യത്തിൽ എത്തിച്ചതോടെ ഇന്റർ മിലാൻ മൂന്നു പോയിന്റ് ഉറപ്പിച്ചു. ഈ ജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് ഇന്റർ മിലാന് 31 പോയിന്റായി. 32 പോയിന്റുമായി ആദ്യ രണ്ടു സ്ഥാനങ്ങളിൽ നിൽക്കുന്ന എ സി മിലാനും നാപോളിക്കും 33 പോയിന്റാണ് ഉള്ളത്. രണ്ട് ടീമുകളും ഇന്ററിനേക്കാൾ ഒരു മത്സരം കുറവാണ് കളിച്ചത്.

Previous articleഅവസാന മിനുറ്റുകളിലെ ഗോളുകളിൽ ബാഴ്‌സലോണക്ക് ജയം
Next articleഇന്ത്യക്ക് തകർച്ച, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌