രാജസ്ഥാൻ ബാറ്റർമാരെ വിമർശിച്ച് സംഗക്കാര, “റൺസ് എടുക്കാൻ താല്പര്യം കാണിച്ചില്ല”

Newsroom

Picsart 24 05 13 09 21 06 014
Download the Fanport app now!
Appstore Badge
Google Play Badge 1

രാജസ്ഥാൻ ബാറ്റർമാരെ വിമർശിച്ച് അവരുടെ പരിശീലകൻ കുമാർ സംഗക്കാര. ബാറ്റർമാർ റൺസ് എടുക്കാനുള്ള ഒരു താല്പര്യവും കാണിച്ചില്ല എന്ന് സംഗക്കാര പറഞ്ഞു. ഇന്നലെ ചെന്നൈക്ക് എതിരെ ആകെ 141 റൺസ് ആയിരുന്നു രാജസ്ഥാൻ എടുത്തത്. ജയ്സ്വാൾ, ബട്ലർ, സഞ്ജു എന്നിവരെല്ലാം ബാറ്റ് കൊണ്ട് വിഷമിക്കുന്നതാണ് ഇന്നലെ കണ്ടത്‌.

സഞ്ജു 24 05 12 16 43 09 213

“പിച്ച് മന്ദഗതിയിലാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു, അത് അങ്ങനെ തന്നെ ആയിരുന്നു. ചെന്നൈ നന്നായി പന്തെറിഞ്ഞു. ഞങ്ങളുടെ ബാറ്റിംഗ് മോശമായിരുന്നു, മധ്യഘട്ടത്തിൽ ഞങ്ങൾ റൺ എടുക്കാൻ ശ്രമിച്ചില്ല. റൺ എടുക്കാനുള്ള ആ താല്പര്യം കാണാൻ ഇല്ലായിരുന്നു. അടിക്കാമായിരുന്ന ആദ്യ ഓവറികെ കുറച്ച് പന്തുകളിൽ പോലും അടിക്കപ്പെട്ടില്ല, ആ ഡോട്ട് ബോളുകളെല്ലാം കാരബ്ബം ഞങ്ങൾക്ക് വേഗത നഷ്ടപ്പെട്ടു, ”മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംഗക്കാര പറഞ്ഞു.

“ഗ്യാപുകളിൽ അടിച്ച് റൺ എടുക്കാനുള്ള ഉദ്ദേശ്യവും ഞങ്ങളുടെ താരങ്ങളിൽ കാണാൻ ആയില്ല. ചെന്നൈ നന്നായി ബൗൾ ചെയ്തു, ഞങ്ങൾക്ക് 25-30 റൺസ് കുറവായിരുന്നു. ഇത് 170-180 റൺസിന്റെ വിക്കറ്റായിരുന്നു,”സംഗക്കാര കൂട്ടിച്ചേർത്തു.