ഇന്ത്യക്ക് തകർച്ച, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌

Shreyas Iyer India

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്ക് തകർച്ച. നാലാം ദിവസം ദിവസം 14 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 5 വിക്കറ്റിന് 84 റൺസ് എന്ന നിലയിലാണ്. 18 റൺസുമായി രവിചന്ദ്രൻ അശ്വിനും 20 റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസിൽ ഉള്ളത്. നിലവിൽ ഇന്ത്യക്ക് മത്സരത്തിൽ 133 റൺസിന്റ ലീഡ് ആണ് ഉള്ളത്.

നാലാം ദിവസം മികച്ച തുടക്കം ലഭിക്കുമെന്ന പ്രതീക്ഷക്ക് ശേഷം ഇന്ത്യക്ക് ആദ്യം നഷ്ടമായത് 22 റൺസ് എടുത്ത ചേതേശ്വർ പൂജാരയുടെ വിക്കറ്റാണ്. തുടർന്ന് അധികം താമസിയാതെ 4 റൺസ് എടുത്ത് അജിങ്കെ രഹാനെയും പുറത്തായി. പിന്നീടാണ് ഒരു ഓവറിൽ 2 വിക്കറ്റുകൾ വീഴ്ത്തി ടിം സൗതി ഇന്ത്യയുടെ തകർച്ചക്ക് വേഗത കൂട്ടിയത്. 17 റൺസ് എടുത്ത മായങ്ക് അഗർവാർളിനെയും റൺസ് ഒന്നും എടുക്കാതെ രവീന്ദ്ര ജഡേജയുമാണ് സൗതി പുറത്താക്കിയത്.

5 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിൽ നിന്ന് ശ്രേയസ് അയ്യരും അശ്വിനും ഇന്ത്യക്ക് ആശ്വാസമായി കൂട്ടുകെട്ട് പടുത്തുയർത്തുകയായിരിക്കുന്നു. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ ഇതുവരെ 33 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

Previous articleതുടർച്ചയായ മൂന്നാം ലീഗ് മത്സരത്തിലും ഗോളുമായി ഹകൻ, ഇന്ററിന് വിജയം
Next articleഅർദ്ധ സെഞ്ച്വറിയുമായി ശ്രേയസ് അയ്യർ, ഇന്ത്യയുടെ ലീഡ് 200 കടന്നു