ഇന്റർ മിലാൻ വിജയ വഴിയിൽ തിരികെയെത്തി

20201025 005427
- Advertisement -

വിജയമില്ലാത്ത മൂന്ന് മത്സരങ്ങൾക്ക് ശേഷം ഇന്റർ മിലാൻ വിജയ വഴിയിൽ തിരികെയെത്തി. ഇന്ന് നടന്ന മത്സരത്തിൽ ജെനോവയെ നേരിട്ട ഇന്റർ മിലാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഗംഭീര ഫോമിൽ ഉള്ള ലുകാകു തന്നെയാണ് ഇന്നും ഇന്ററിനായി മികച്ചു നിന്നത്. മത്സരത്തിൽ രണ്ടാം പകുതിയിലാണ് ഇന്ററിന്റെ ആദ്യ ഗോൾ വന്നത്.

64ആം മിനുട്ടിൽ ബരെല്ലയുടെ പാസിൽ നിന്നായിരുന്നു ലുകാകുവിന്റെ ഗോൾ. ഡിയാമ്പ്രോസിയോവിലൂടെ 79ആം മിനുട്ടിൽ ഇന്റർ മിലാൻ അവരുടെ രണ്ടാം ഗോളും നേടി. ഈ വിജയത്തോടെ ലീഗിൽ ഇന്റർ മിലാൻ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. അഞ്ചു മത്സരങ്ങളിൽ 10 പോയിന്റാണ് ഇന്റർ മിലാനുള്ളത്.

Advertisement