വീണ്ടും ഹാളണ്ട്‍, റിവിയർ ഡെർബിയിൽ ജയിച്ച് ബൊറുസിയ ഡോർട്ട്മുണ്ട്

Img 20201024 235649

ബുണ്ടസ് ലീഗയിൽ ബൊറുസിയ ഡോർട്ട്മുണ്ടിന് മൂന്ന് ഗോൾ ജയം. റിവിയർ ഡെർബിയിൽ ഷാൽകെയെയാണ് ബൊറുസിയ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. ബൊറുസിയ ഡോർട്ട്മുണ്ടിന് വേണ്ടി മാനുവൽ അകാഞ്ചി, എർലിംഗ് ഹാളണ്ട്, മാറ്റ്സ് ഹമ്മൽസ് എന്നിവരാണ് ഡോർട്ട്മുണ്ടിനായി ഗോളടിച്ചത്.

ബുണ്ടസ് ലീഗയിൽ 20‌മത്സരങ്ങളിൽ 18 ഗോളുകളാണ് ഡോർട്ട്മുണ്ടിനായി ഹാളണ്ട് അടിച്ചു കൂട്ടിയത്. സമീപകാലത്തെ ഏറ്റവും മോശം പ്രകടനങ്ങളിലൂടെയാണ് ഷാൽകെ കടന്ന് പോവുന്നത്. പരമ്പരാഗതമായ റിവിയർ ഡെർബിയിൽ ഏറ്റ പരാജയം ഷാൽകെ മാനേജ്മെന്റിന് പുനർചിന്തനം നടത്താൻ മറ്റൊരു അവസരം കൂടിയായിരിക്കുകയാണ്.

Previous articleചെൽസിയുടെ രക്ഷകനായി മെൻഡി, വീണ്ടും ഹോം ഗ്രൗണ്ടിൽ വിജയമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleഇന്റർ മിലാൻ വിജയ വഴിയിൽ തിരികെയെത്തി