മൂന്ന് മത്സരങ്ങൾക്ക് ശേഷം ഇക്കാർഡിയില്ലാതെ ഇന്റർ മിലാൻ വിജയിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇക്കാർഡി ഇല്ലാതെ തന്നെ അവസാനം ഇന്റർ മിലാൻ വിജയ വഴിയിൽ എത്തി. മുൻ ക്യാപ്റ്റൻ ഇക്കാർഡി ഇല്ലാതെ ഇറങ്ങിയ അവസാന മൂന്നു മത്സരങ്ങളിലും ഇന്റർ മിലാന് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് SPALനെതിരെ ഇന്റർ വിജയിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇന്റർ മിലാന്റെ വിജയം. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകക്കും പിറന്നത്.

ആദ്യ പകുതിയിൽ ഇന്റർ മിലാൻ നേടിയ ഗോൾ വാർ നിഷേധിച്ചിരുന്നു. കളിയുടെ 67ആം മിനുട്ടിൽ പൊളിറ്റാനോ ആൺ ഇന്ററിന്റെ ആദ്യ ഗോൾ നേടിയത്‌. 10 മിനുട്ടിന് ശേഷം ഗാഗ്ലിയാർഡിനിയും ഗോൾ നേടി. ഈ വിജയം ഇന്റർ മിലാനെ നാലാം സ്ഥാനത്ത് തന്നെ നിർത്തും. 27 മത്സരങ്ങളിൽ 50 പോയന്റാണ് ഇന്റർ മിലാനുള്ളത്. ലീഗിൽ മൂന്നാമതുള്ള എ സി മിലാനുമായിട്ടാണ് ഇറ്റാലിയൻ ലീഗിലെ ഇന്റർ മിലാന്റെ അടുത്ത മത്സരം.