അഞ്ചിൽ അഞ്ച് ജയം, ഇന്റർ മിലാൻ തന്നെ ഒന്നാമത്!!

- Advertisement -

സീരി എയിൽ അഞ്ചാം മത്സരത്തിലും വിജയിച്ച് ഇന്റർ മിലാൻ കുതിപ്പ് തുടരുന്നു. ഇന്ന് കരുത്തരായ ലാസിയീയെ ആണ് കോണ്ടെയുടെ ടീം പരാജയപ്പെടുത്തിയത്. ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്റർ മിലാൻ ലാസിയോയെ പരാജയപ്പെടുത്തിയത്. തുടർച്ചയായ മൂന്നാം ക്ലീൻ ഷീറ്റും ഇന്ന് ഇന്റർ സ്വന്തമാക്കി. ലീഗിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ആകെ ഒരു ഗോൾ മാത്രമെ ഇന്റർ ഇതുവരെ വഴങ്ങിയിട്ടുള്ളൊഇ.

ഇന്ന് കളിയുടെ 23ആം മിനുട്ടിൽ ഡമ്പ്രോസിയോ ആണ് വിധി നിർണയിച്ച ഗോൾ നേടിയത്. ചിലിയൻ താരം സാഞ്ചസ് ഇന്ന് കളിയുടെ അവസാനം ഇന്ററിമായി ഇറങ്ങി എങ്കിലും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനായില്ല. ഈ വിജയത്തോടെ ഇന്റർ മിലാൻ 15 പോയന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Advertisement