അവസാന നിമിഷങ്ങളിൽ ഷോക്കേറ്റ് നാപോളി

- Advertisement -

ഇറ്റാലിയൻ ലീഗിൽ നാപോളിക്ക് അപ്രതീക്ഷിത തോൽവി. ഇന്ന് ലീഗിലെ ചെറിയ ടീമുകളിൽ ഒന്നായ കലിയരി ആണ് നാപോളിയെ ഞെട്ടിച്ചത്. എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി ആണ് നാപോളി സ്വന്തം ഹോം ഗ്രൗണ്ടിൽ വഴങ്ങിയത്. കളിയുടെ അവസാന നിമിഷത്തിൽ നേടിയ ഗോളിൽ ആയിരുന്നു കലിയരിയുടെ വിജയം. നിരവധി അവസരങ്ങൾ സൃഷ്ടിച്ചിട്ടും അതൊന്നും ഗോളാക്കി മാറ്റാത്തതിന് നാപോളി കളിയുടെ അവസനാം വലിയ വില കൊടുക്കുകയായിരുന്നു.

കാസ്ട്രോ ആണ് കളിയുടെ 88ആം മിനുട്ടിൽ കലിയരിക്കായി ഗോൾ നേടിയത്. സന്ദർശകരുടെ ടാർഗറ്റിലേക്ക് വന്ന കളിയിലെ ഏക ഷോട്ടായിരുന്നു അത്. ആ ഗോളിന് പിന്നാലെ നാപോളിയുടെ സെന്റർ ബാക്ക് കൗലിബലി ചുവപ്പ് കണ്ട് കളം വിടുകയും ചെയ്തു. ലീഗിൽ 9 പോയന്റുമായി നാലാമതാണ് നാപോളി ഇപ്പോൾ ഉള്ളത്.

Advertisement