വിനീഷ്യസിന്റെ മാസ്മരിക ഗോൾ, ബ്രസീൽ കരുത്തിൽ റയൽ ലാലിഗയിൽ ഒന്നാമത്

റയൽ മാഡ്രിഡ് ലാലിഗയിൽ വീണ്ടും ഒന്നാമത് എത്തി. ഇന്ന് ലാലിഗയിൽ നടന്ന മത്സരത്തിൽ ഒസാസുനയെ ആണ് സിദാന്റെ ടീം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. ബ്രസീലിയൻ യുവതാരങ്ങളുടെ കരുത്തിൽ ആയിരുന്നു റയൽ മാഡ്രിഡിന്റെ ഇന്നത്തെ വിജയം. ബ്രസീലിയൻ താരങ്ങളായ വിനീഷ്യസും റോദ്രിഗോയുമാണ് റയലിനായി ഇന്ന് ഗോളുകൾ നേടിയത്.

കളിയുടെ ആദ്യ പകുതിയിൽ ഒരു മനോഹര ലോംഗ് റേഞ്ചറിലൂടെ ആയിരുന്നു വിനീഷ്യസിന്റെ ഗോൾ. രണ്ടാം പകുതിയിൽ സബ്ബായി എത്തി ആയിരുന്നു റോഡ്രിഗോയുടെ ഗോൾ. 18കാരനായ റോഡ്രിഗോയുടെ ലലിഗ അരങ്ങേറ്റം കൂടി ആയിരുന്നു ഇത്. റോഡ്രിഗോയുടെ ഗോൾ ഒരുക്കിയത് കസമേറോ ആയിരുന്നു. ഈ വിജയത്തോടെ റയൽ മാഡ്രിഡ് ലീഗിൽ 14 പോയന്റുമായി ഒന്നാമത് എത്തി.

Previous articleനെയ്മറിന് രക്ഷിക്കാനായില്ല, പി എസ് ജിക്ക് സ്വന്തം ഗ്രൗണ്ടിൽ തോൽവി
Next articleഅഞ്ചിൽ അഞ്ച് ജയം, ഇന്റർ മിലാൻ തന്നെ ഒന്നാമത്!!