ഇറ്റലിയിൽ ഇന്റർ മിലാൻ ഒന്നാമത്

Img 20211213 031555

സീരി എയിൽ നിലവിലെ ലീഗ് ചാമ്പ്യന്മാരായ ഇന്റർ മിലാൻ ഒന്നാം സ്ഥാനത്ത്. ഇന്ന് കലിയരിയിലെ നേരിട്ട ഇന്റർ മിലാൻ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് നേടിയത്. ഇരട്ട ഗോളുകളുമായി ലൗട്ടാരോ മാർട്ടിനസ് ഹീറോ ആയി. 29ആം മിനുട്ടിൽ ഹകൻ എടുത്ത കോർണർ ഹെഡ് ചെയ്ത് വലയിൽ എത്തിച്ചാണ് മാർടിനസ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയാായുരുന്നു ബാക്കി ഗോളികൾ എല്ലാം പിറന്നത്‌

50ആം മിനുട്ടിൽ അലക്സിസ് സാഞ്ചെസ്, 66ആം മുനുട്ടിൽ ഹകൻ, 68ആം മിനുട്ടിൽ വീണ്ടും മാർട്ടിനസ് എന്നിവർ ക്ലബിനായി ഗോൾ നേടി. ഈ വിജയത്തോടെ 40 പോയിന്റുമായാണ് ഇന്റർ മിലാൻ ലീഗിൽ ഒന്നാമത് എത്തി.

Previous articleഒന്നാമത് എത്താനുള്ള അവസരം നാപോളി കളഞ്ഞു, ഇപ്പോൾ നാലാം സ്ഥാനത്ത്!
Next articleഎമ്പപ്പെയുടെ ഇരട്ട ഗോളിൽ പി എസ് ജിക്ക് വിജയം