എമ്പപ്പെയുടെ ഇരട്ട ഗോളിൽ പി എസ് ജിക്ക് വിജയം

20211213 031755

ഫ്രഞ്ച് ലീഗിൽ പി എസ് ജി വിജയം തുടരുന്നു. ഇന്ന് അവർ മൊണോക്കോയെയും അനായാസം തോൽപ്പിച്ചു. പാരീസിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. ഈ രണ്ടു ഗോളുകളും നേടിയത് എമ്പപ്പെ ആയിരുന്നു. ഈ ഗോളുകളോടെ എമ്പപ്പെ ലീഗ് വണ്ണിൽ പി എസ് ജിക്കായി 100 ഗോളുകൾ എന്ന ലക്ഷ്യം പൂർത്തിയാക്കി. മത്സരത്തിന്റെ 12ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു എമ്പപ്പെയുടെ ആദ്യ ഗോൾ.

ആദ്യ പകുതി അവസാനിക്കും മുമ്പ് മെസ്സി സൃഷ്ടിച്ച അവസരം മുതലെടുത്ത് എമ്പപ്പെ തന്റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ പി എസ് ജി വിജയം ഉറപ്പിക്കാൻ ആണ് ശ്രദ്ധിച്ചത്. ഈ ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള പി എസ് ജി 18 മത്സരങ്ങളിൽ നിന്ന് 45 പോയിന്റിൽ എത്തി.

Previous articleഇറ്റലിയിൽ ഇന്റർ മിലാൻ ഒന്നാമത്
Next articleവീണ്ടും വിനീഷ്യസ് മാജിക്ക്, മാഡ്രിഡ് ഡാർബിയിൽ റയൽ വിജയിച്ചു