ഒന്നാമത് എത്താനുള്ള അവസരം നാപോളി കളഞ്ഞു, ഇപ്പോൾ നാലാം സ്ഥാനത്ത്!

Img 20211213 005327

സീരി എയിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം നാപോളി തുലച്ചു. ഇന്നലെ എ സി മിലാന് വിജയിക്കാൻ ആവാത്തത് കൊണ്ട് തന്നെ ഇന്ന് എമ്പോളിയെ പരാജയപ്പെടുത്തിയിരുന്നു എങ്കിൽ നാപോളിക്ക് ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി എമ്പോളിയോട് നാപൾസിൽ വെച്ച് സ്പലെറ്റിയുടെ ടീം പരാജയപ്പെട്ടു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നാപോളിയുടെ തോൽവി.

കളിയുടെ 71ആം മിനുട്ടിൽ പിറന്ന ഒരു ഫ്ലൂക് ഗോളാണ് എമ്പോളിക്ക് ലീഡ് നൽകിയത്. ക്രുറ്റോൺ ആയിരുന്നു ഗോൾ സ്കോറർ. ഈ തോൽവി നാപോളിയെ നാലാം സ്ഥാനത്തേക്ക് ആക്കി. 39 പോയിന്റുമായി മിലാൻ ആണ് ഒന്നാമത്. 37 പോയിന്റുമായി ഇന്റർ രണ്ടാമതും 37 പോയിന്റ് തന്നെയുള്ള അറ്റലാന്റ മൂന്നാമതും നിൽക്കുന്നു. നാപോളിക്ക് 36 പോയിന്റ് ആണുള്ളത്.

Previous articleഎന്തൊരു ടാലന്റാണ് ഈ ഗാലഹർ!!
Next articleഇറ്റലിയിൽ ഇന്റർ മിലാൻ ഒന്നാമത്