ഇഞ്ചുറി സമയത്തെ ഗോളിൽ തോൽവി ഒഴിവാക്കി അറ്റലാന്റ

Nihal Basheer

Picsart 23 01 04 21 18 25 613
Download the Fanport app now!
Appstore Badge
Google Play Badge 1

സ്പെസിയയുടെ കയ്യിൽ നിന്നും അട്ടിമറി തോൽവി ഏറ്റു വാങ്ങുന്നത് ഒഴിവാക്കി അറ്റലാന്റ പുതുവർഷം ആരംഭിച്ചു. സ്പെസിയയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ വീതമടിച്ചു ഇരു ടീമുകളും പിരിഞ്ഞു. ഇമ്മാനുവൽ ഗ്യാസി, എൻസോള എന്നിവർ സ്പെസിയക്ക് വേണ്ടി വല കുലുക്കിയപ്പോൾ ഹോയ്ലുണ്ട്, പഷാലിച്ച് എന്നിവർ അറ്റലാന്റയുടെ ഗോളുകൾ നേടി. ഇതോടെ റോമയെ മറികടന്ന് ആറാം സ്ഥാനത്തേക്ക് ഉയരാനുള്ള അവസരം അറ്റലാന്റ കളഞ്ഞു കുളിച്ചു. സ്പെസിയാ പതിനാറാം സ്ഥാനത്താണ്.

അറ്റലാന്റ 23 01 04 21 18 55 636

പതിന്മേലുള്ള ആധിപത്യത്തിലും ഷോട്ട് ഉതിർക്കുന്നതിലും അറ്റലാന്റ ബഹുദൂരം മുന്നിലായിരുന്നു. സ്വന്തം തട്ടകത്തിൽ സ്പെസിയ ആണ് ലീഡ് എടുത്തത്. എട്ടാം മിനിറ്റിൽ തന്നെ എൻസോളയുടെ ക്രോസിൽ നിന്നും ഗ്യാസി ലക്ഷ്യം കണ്ടു. ഗോളടിക്കാനുള്ള അറ്റലാന്റയുടെ ശ്രമങ്ങൾക്കിടെ അവരെ ഞെട്ടിച്ചു കൊണ്ട് സ്പെസിയ ലീഡ് ഉയർത്തി. ബൗരാബിയയുടെ ത്രൂ ബോൾ പിടിച്ചെടുത്തു കൊണ്ട് ബോസ്‌കിന് പുറത്തു നിന്നും എൻസോളയാണ് ഇത്തവണ വല കുലുക്കിയത്. എഴുപത്തിയെഴാം മിനിറ്റിൽ അറ്റലന്റയുടെ ആദ്യ ഗോൾ എത്തി. സപ്പാകോസ്റ്റയുടെ പാസിൽ ഹോയ്ലുണ്ട് ലക്ഷ്യം കണ്ടു. മത്സരം അട്ടിമറിയിലേക്ക് നീങ്ങുന്നതിനിടെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ കൂപ്പ്മെയ്നെഴ്സിന്റെ ക്രോസ് നിയന്ത്രിച്ച് പഷാലിച്ച് പന്ത് വലയിൽ എത്തിച്ചു.