20 വർഷത്തിനു ശേഷം ജോർഗെ മെൻഡസും റൊണാൾഡോയും വേർപിരിഞ്ഞു

Newsroom

Picsart 23 01 04 23 09 39 201
Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിശ്വസ്ഥനായ ഏജന്റ് ജോർഗെ മെൻഡസുമായി റൊണാൾഡോ വേർപിരിഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോ പിയേഴ്സ് മോർഗനു നൽകിയ അഭിമുഖം ആണ് മെൻഡസും റൊണാൾഡോയും തമ്മിൽ തെറ്റാൻ കാരണം എന്നാണ് റിപ്പോർട്ടുകൾ. മെൻഡസ് റൊണാൾഡോയോട് പിയേഴ്സ് മോർഗന് അഭിമുഖം നൽകരുത് എന്ന് ഉപദേശിച്ചിരുന്നു. പക്ഷെ ആ വിവാദ അഭിമുഖത്തിൽ നിന്ന് റൊണാൾഡോ പിന്മാറിയില്ല. ഇതാണ് ഇരുവരും തമ്മിൽ പിരിയാനുള്ള പ്രാഥമിക കാരണം.

ജോർഗെ 23 01 04 23 09 47 303

റൊണാൾഡോയും മെൻഡസും 20 വർഷമായി ഒരുമിച്ച് പ്രവർത്തിക്കുന്നു. റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ആദ്യ നീക്കവും രണ്ടാം നീക്കവും മെൻഡസ് ആയിരുന്നു നടത്തിയിരുന്നത്. റയൽ മാഡ്രിഡിലേക്കുള്ള റെക്കോർഡ് ട്രാൻസ്ഫറിന് പിറകിലും മെൻഡസിന്റെ നീക്കങ്ങൾ ആയിരുന്നു. എന്നാൽ ഇപ്പോൾ റൊണാൾഡോ അൽ നാസറിലേക്ക് പോയതിൽ മെൻഡസിന് യാതൊരു പങ്കുമില്ല. റൊണാൾഡോയുടെ പേഴ്സണൽ അസിസ്റ്റന്റ് റിക്കാർഡോ റെഗുഫെ ആണ് അൽ നാസറിലേക്കുള്ള ട്രാൻസ്ഫർ യാഥാർത്ഥ്യമാക്കാൻ പ്രവർത്തിച്ചത്.