സ്റ്റേഡിയങ്ങളുടെ കാര്യത്തിൽ ഇറ്റലി ആഫ്രിക്കൻ രാജ്യമായ ഗാബോണിനും പിന്നിലാണെന്ന് ഫിഫ പ്രസിഡണ്ട് ജിയാനി ഇന്ഫന്റിനോ. ഇറ്റലിയിൽ മികസിച്ച സ്റ്റേഡിയങ്ങൾ ഉണ്ടാവാത്തതിനെയാണ് ഫിഫ പ്രസിഡണ്ട് നിശിതമായി വിമർശിച്ചത്. ആഫ്രിക്കൻ നേഷൻസ് കപ്പ് നടന്ന ഗാബോണിൽ ഇറ്റലിയേക്കാൾ മികച്ച സ്റ്റേഡിയങ്ങൾ ഉണ്ടായെന്നു ഇന്ഫന്റിനോ പറഞ്ഞു.
കടുത്ത ഫുട്ബോൾ ആരാധകരും ഫുട്ബോൾ സംസ്കാരവുമുള്ള ഇറ്റലിയിൽ സ്റ്റേഡിയങ്ങൾ ഇല്ലാത്ത തന്നെ അദ്‌ഭുതപ്പെടുത്തുന്നെന് പ്രസിഡണ്ട് പറഞ്ഞു. റോമയുടെയും ലാസിയോയുടെയും സ്റ്റേഡിയം പ്രൊജെക്ടുകൾ ഉദ്യോഗസ്ഥരുടെ ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി.