ഇമ്മൊബിലെ ലാസിയോയിൽ പുതിയ കരാർ ഒപ്പുവെക്കും

- Advertisement -

ലാസിയോയുടെ സൂപ്പർ സ്ട്രൈക്കർ ഇമൊബിലെ ക്ലബിൽ പുതിയ കരാർ ഒപുവെക്കും. അഞ്ചു വർഷം ഇമ്മൊബിലെയെ ലാസിയോയിൽ നിലനിർത്തുന്ന കരാർ താരം അംഗീകരിച്ചതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇമ്മൊബിലെക്ക് വേണ്ടി പല ക്ലബുകളും രംഗത്തുള്ള അവസരത്തിലാണ് വലിയ കരാർ ലാസിയോ നൽകിയിരിക്കുന്നത്.

ഈ കരാറോടെ ക്ലബിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന താരമായി ഇമ്മൊബിലെ മാറും. 4 മില്യൺ ആകും ഒരോ സീസണിലും ഇമ്മൊബിലെക്ക് ലഭിക്കുക. 30കാരനായ താരം ഇതുവരെ ക്ലബിനു വേണ്ടി 167 മത്സരങ്ങളിൽ നിന്നായി 116 ഗോളുകൾ നേടിയിട്ടുണ്ട്. 2016ൽ സെവിയെയിൽ നിന്നായിരുന്നു ഇമ്മൊവിലെ ലാസിയോയിൽ എത്തിയത്.

Advertisement