ലെഗനെസിനെ വീഴ്ത്തി വല്ലഡോയിഡ്

- Advertisement -

ലാലിഗയിൽ ടേബിളിന് താഴെ ഉള്ളവർ തമ്മിൽ നടന്ന പോരാട്ടത്തിൽ വല്ലഡോയിഡിന് വിജയം. ഇന്ന് നടന്ന മത്സരത്തിൽ ലെഗനസിനെ നേരിട്ട വല്ലഡോയിഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ ഉനായിയിലൂടെ വല്ലഡോയിഡ് ലീഡ് എടുത്തിരുന്നു. രണ്ടാം പകുതിയിൽ അൽകാരസിലൂടെ വല്ലഡോയിഡ് രണ്ടാൻ ഗോളും നേടി.

84ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഓസ്കാർ ആൺ ലെഗനെസിന്റെ ആശ്വാസ ഗോൾ നേടി. ഈ ജയത്തോടെ 29 പോയന്റുനായി വല്ലഡോയിഡ് 14ആം സ്ഥാനത്ത് എത്തി. 23 പോയന്റ് ഉള്ള ലെഗനെസ് ഇപ്പോഴും 19ആം സ്ഥാനത്താണ് ഉള്ളത്‌.

Advertisement