ഒരൊറ്റ കൗണ്ടറിൽ ഇന്റർ മിലാനെ തളച്ച് നാപോളി ഫൈനലിൽ

- Advertisement -

കോപ ഇറ്റാലിയ ഫൈനലിൽ യുവന്റസിനെ നേരിടുക നാപോളി ആകും. ഇന്നലെ നടന്ന രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ ഇന്റർ മിലാനെ പിടിച്ചു കെട്ടിയാണ് നാപോളി ഫൈനൽ ഉറപ്പിച്ചത്‌. ആവേശകരമായ മത്സരത്തിൽ അറ്റാക്ക് ഏറെ നടത്തിയത് ഇന്റർ മിലാൻ ആയിരുന്നു എങ്കിലും ഒരൊറ്റ കൗണ്ടറിൽ നേടിയ ഗോളിൽ നാപോളി ഇന്ററിനെ 1-1 സമനിലയിൽ നിർത്തി.

ആദ്യ പാദത്തിൽ മിലാനിൽ ചെന്ന് 1-0ന്റെ വിജയം നാപോളി നേടിയിരുന്നു. ഇന്നലെ തുടക്കം മുതൽ ഇന്ററിന്റെ അറ്റാക്ക് ആയിരുന്നു കണ്ടത്. മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ഇന്റർ മിലാൻ ലീഡും നേടി. എറിക്സൺ എടുത്ത കോർണർ നേരെ വലയിൽ എത്തുകയായിരുന്നു. പിന്നീടും നിരവധി അവസരങ്ങൾ ഇന്റർ മിലാന് ലഭിച്ചു എങ്കിലും ഗോൾ കീപ്പർ ഒസ്പിനയുടെ മികവ് നാപോളിയെ കാത്തു.

ഹാഫ് ടൈം വിസിലിന് തൊട്ടു മുമ്പ് ഓസ്പിന തുടങ്ങിവെച്ച കൗണ്ടർ അവർക്ക് ഗോളും നൽകി. ഓസ്പിനയുടെ ഗംഭീര ഡെലിവറി സ്വീകരിച്ച ഇൻസിനെ കുതിച്ച് ഗോൾ മുഖത്ത് വെച്ച് പ്നത് മർട്ടെൻസിന് മറിച്ച് നൽകി. മെർട്ടൻസിന്റെ അനായാസ ഫിനിഷിൽ നാപോളി ഒപ്പത്തിനൊപ്പം. ഈ ഗോൾ കളിയുടെ ഫലവും നിർണയിച്ചു. കഴിഞ്ഞ ദിവസം എ സി മിലാനെ മറികടന്നായിരുന്നു യുവന്റസ് ഫൈനൽ ഉറപ്പിച്ചത്.

Advertisement