ക്യാപ്റ്റൻസി തിരികെ നൽകിയില്ലാ എങ്കിൽ ഇനി ഇക്കാർഡി ഇന്ററിനായി കളിക്കില്ല

- Advertisement -

ഇന്റർ മിലാൻ ജേഴ്സിയിൽ ഇനി ഇക്കാർഡി കളിക്കണം എങ്കിൽ ക്യാപ്റ്റൻസി തിരികെ നൽകേണ്ടി വരും. ഇന്റർ മിലാൻ ബോർഡുമായി നടത്തി ചർച്ചയിൽ ഇക്കാർഡിയുടെ ഏജന്റും ഭാര്യയുമായ വാണ്ട നാര ആണ് ഈ കാര്യം ഉന്നയിച്ചിരുക്കുന്നത്. രണ്ടാഴ്ച മുമ്പ് ഇക്കാർഡിയെ ഇന്റർ മിലാൻ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അതിനു ശേഷം ഇതുവരെ ഇക്കാർഡി ടീമിനായി കളിച്ചിട്ടില്ല.

യൂറോപ്പാ ലീഗിൽ റാപിഡ് വിയെന്നെക്ക് എതിരെയുള്ള മത്സരവും ലീഗിൽ സാമ്പ്ഡോറിയക്ക് എതിരായ മത്സരവുമാണ് ഇക്കാർഡി കളിക്കാതിരുന്നത്. ഇക്കാർഡിക്ക് എതിരെ തിരിഞ്ഞ ആരാധകർ ഇക്കാർഡിയുടെ കുടുംബം സഞ്ചരിച്ച വാഹനം രണ്ട് ദിവസം മുമ്പ് ആക്രമിച്ചിരുന്നു. ഇക്കാർഡിക്ക് ഇന്റർ ക്യാപ്റ്റൻസി വെറും ആം ബാൻഡ് മാത്രമല്ല എന്നും ഈ ടീമിനായി ജീവൻ കൊടുക്കാൻ വരെ തായ്യാറാകുന്ന ആത്മാർത്ഥത ഉള്ള ആളാണ് ഇക്കാർഡിയെന്നും വാണ്ട പറഞ്ഞു.

Advertisement