സ്വാന്റണ്‍സിനു 54 റണ്‍സ് വിജയം

സെലസ്റ്റ്യല്‍ ട്രോഫിയില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ സ്വാന്റണ്‍സിനു 54 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത സ്വാന്റണ്‍സ് 27 ഓവറില്‍ 147 റണ്‍സിനു പുറത്തായപ്പോള്‍ ടീം സ്റ്റാര്‍വാര്‍സ് സിസി കുണ്ടറയെ 93 റണ്‍സിനു പുറത്താക്കി വിജയം കുറിയ്ക്കുകയായിരുന്നു. 56 റണ്‍സ് നേടി ഫര്‍ദീന് റഫീക്ക് സ്വാന്റണ്‍സിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ആര്യന്‍ കാത്തുരിയ 30 റണ്‍സ് നേടി പുറത്താകാതെ നിന്നു. 4 വിക്കറ്റ് നേടിയ സനീര്‍ എ സലാമും 3 വിക്കറ്റുമായി പ്രവീണ്‍ രാജുവും സ്റ്റാര്‍വാര്‍സിനു വേണ്ടി ബൗളിംഗില്‍ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്റ്റാര്‍വാര്‍സിനെ പികെ വിഷ്ണുവും അമീര്‍ സീഷനും 4 വീതം വിക്കറ്റുമായി എറിഞ്ഞിടുകയായിരുന്നു. 29 റണ്‍സ് നേടിയ അനന്ദുവും 22 റണ്‍സ് നേടിയ സനീര്‍ എ സലാമുമാണ് സ്റ്റാര്‍വാര്‍സിനു വേണ്ടി റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. മറ്റാര്‍ക്കും തന്നെ കാര്യമായ സംഭാവനകള്‍ ടീമിനു നല്‍കാനാകാതെ വന്നപ്പോള്‍ സ്റ്റാര്‍വാര്‍സ് 22.3 ഓവറില്‍ 93 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

6 ഓവറില്‍ 16 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് വിഷ്ണു തന്റെ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. പ്രകടനത്തിനു താരത്തെ കളിയിലെ താരമായും തിരഞ്ഞെടുത്തു.