ദക്ഷിണാഫ്രിക്കയിൽ പരിശീലന ക്യാമ്പുമായി വെർഡർ ബ്രെമൻ

- Advertisement -

ദക്ഷിണാഫ്രിക്കയിൽ പരിശീലന ക്യാമ്പിനായി തയ്യാറെടുത്ത് ബുണ്ടസ് ലീഗ ക്ലബായ വെർഡർ ബ്രെമൻ. ആദ്യമായാണ് വെർഡർ ബ്രെമൻ ദക്ഷിണാഫ്രിക്കയിൽ പരിശീലന ക്യാമ്പിനായി പോകുന്നത്. ഈ ജനുവരിയിലാകും വെർഡറിന്റെ പരിശീലന ക്യാമ്പ് നടക്കുക.

ബുണ്ടസ് ലീഗയുടെ ദക്ഷിണാഫ്രിക്കയിലെ പോപ്പുലാരിറ്റി ഉപയോഗപ്പെടുത്താനായിരിക്കും വെർഡർ ബ്രെമനിന്റെ ശ്രമം. നിലവിൽ ബുണ്ടസ് ലീഗയിൽ ചാമ്പ്യന്മാരായ ബയേണിന് മുന്നിൽ മൂന്നാം സ്ഥാനത്താണ് വെർഡർ ബ്രെമൻ സ്ഥാനം പിടിച്ചിരിക്കുന്നത്

Advertisement