ഇക്കാർഡി കരുത്തിൽ ഇന്ററിന് ജയം

na

മൗറോ ഇക്കാർഡി രണ്ട് ഗോളുകളുമായി കളം നിറഞ്ഞപ്പോൾ ശക്തരായ ലാസിയോക്ക് എതിരെ ഇന്റർ മിലാന് അനായാസ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്റർ വിജയം സ്വന്തം പേരിൽ കുറിച്ചത്. ഇന്ററിനായി ബ്രോസോവിച്ചും ഒരു ഗോൾ നേടി. ജയത്തോടെ പത്ത് മസരങ്ങളിൽ നിന്ന് 22 പോയിന്റുള്ള ഇന്റർ ലീഗിൽ യുവന്റസിന് 8 പോയിന്റ് പിറകിലായി രണ്ടാം സ്ഥാനത്താണ്.

28 ആം മിനുട്ടിൽ ഇക്കാർഡിയിലൂടെ ലീഡ് നേടിയ ഇന്റർ ആദ്യ പകുതിക്ക് പിരിയും മുൻപേ ബ്രോസോവിച്ചിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയിൽ ലാസിയോ നിരന്തരം ഇന്റർ പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. 70 ആം മിനുട്ടിൽ ഇക്കാർഡി മത്സരത്തിൽ തന്റെ രണ്ടാം ഗോളും നേടിയതോടെ ലാസിയോയുടെ അവസാന പ്രതീക്ഷകളും അസ്തമിച്ചു.