സെവൻസ് ഫുട്ബോളിനൊപ്പം നിന്ന് മൂന്നാം സോക്കേറിയൻസ് മീറ്റ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസ് ഫുട്ബോളിന്റെ ഉന്നമനത്തിനും സെവൻസ് കൂടുതൽ പേരിൽ എത്തിക്കാനുമായി പ്രവർത്തിക്കുന്ന കൂട്ടായ്മയായ സോക്കർസിറ്റി വാട്സാപ്പ് ഗ്രൂപ്പിന്റെ മൂന്നാമത് സോക്കേറിയൻസ് മീറ്റ് കഴിഞ്ഞ ദിവസം കോട്ടക്കലിൽ നടന്നു. കോട്ടക്കൽ ഡി ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ഒത്തുചേരലിൽ സോക്കർ സിറ്റി വാട്സാപ്പിലെ ഭൂരിഭാഗം അംഗങ്ങളും ഒപ്പം ഫുട്ബോൾ ലോകത്തെയും രാഷ്ട്രീയ രംഗത്തെയും പ്രമുഖരും പങ്കെടുത്തു. ഫുട്ബോൾ സംബന്ധമായ ചർച്ചകളും ഒത്തുചേരലിന്റെ സന്തോഷം പങ്കിടലിനും പുറമെ ചില നല്ല കാര്യങ്ങൾ പൂർത്തീകരിക്കാനുള്ള വേദിയായും സോക്കേറിയൻസ് മീറ്റ് മാറി.

സെവൻസ് ഫുട്ബോൾ രംഗത്ത് സജീവമായ സോക്കർ ഷൊർണ്ണൂർ മാനേജർ കെ കെയ്ക്ക് ഒരു കൈതാങ് എന്ന ലക്ഷ്യം സോക്കോറിയൻസ് മീറ്റിലൂടെ പൂർത്തീകരിച്ചു. സോക്കർ സിറ്റി കൂട്ടാഴ്മയുടെ നേതൃത്വത്തിൽ കെ കെ സോക്കറിന് ഭവന നിർമ്മാണ സഹായം നൽകാനുള്ള പദ്ധതി ആയിരുന്നു കെ കെയ്ക്ക് ഒരു കൈതാങ്. ഒപ്പം വേദിയിൽ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മംഗലം എക്സലന്റ് ക്ലബ് 50000 രൂപ നൽകുകയും ചെയ്തു.

കേരള നിയമസ്ഭാ സ്പീക്കർ ശ്രീരാമകൃഷണൻ ആണ് സോക്കേറിയൻ മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. എസ് എഫ് എ സംസ്ഥാന സെക്രട്ടറി സൂപ്പർ അഷ്റഫ് ബാവാക്ക അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായ കോട്ടക്കൽ നഗരസഭാ ചെയർമാൻ നാസർ, എസ് എഫ് എ സംസ്ഥാന പ്രസിഡന്റ് കെ എം ലെനിനും പങ്കെടുത്തു. സോക്കർ സിറ്റി അഡ്മിന്മാരായ ബാബു കാപിച്ചാൽ സ്വാഗതവും, റുജീഷ് തിരൂർ നന്ദിയും പറഞ്ഞു.

കഴിഞ്ഞ സീസണിൽ സെവൻസിൽ മികച്ചു നിന്നവർക്കുള്ള അവാർഡ് ദാനവും സോക്കർസിറ്റി ലൈവ് കമന്ററിയുമായി സഹകരിച്ച റിപ്പോർട്ടർമാർക്കുള്ള സമ്മാന ദാനവും നടന്നു. ഇന്ത്യൻ അണ്ടർ 16 താരം ഷാബാസ് അഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. എസ് എഫ് എ മലപ്പുറം ജില്ലാ പ്രസിഡന്റ് യാഷിക്, സെക്രട്ടറി സിലാവുദ്ദീൻ, എസ് എഫ് എ സംസ്ഥാന ട്രഷറർ ഹംസ, എസ് എഫ് എ ഭാരവാഹിയും വളപട്ടണം സെവൻസ് കമ്മിറ്റിയുമായ എളയടത്ത് അഷ്റഫ്, മുൻ കേരള താരം ലേണൽ തോമസ്, വൈശാഖ്‌, അജ്മൽ മാഷ് തുടങ്ങി പ്രമുഖരും ചടങ്ങിന്റെ ഭാഗമായി.

നാലു വർഷം മുമ്പ് സെവൻസ് ഫുട്ബോളിന്റെ ഉന്നമനത്തിനു വേണ്ടി ആരംഭിച്ച സോക്കർസിറ്റി വാട്സാപ് കൂട്ടായ്മ ഇന്ന് സെവൻസ് ഫുട്ബോളിന്റെ വളർച്ചയ്ക്കു വേണ്ടി നിരവധി സംഭാവനകൾ ചെയ്യുന്നുണ്ട്. സെവൻസ് ഫുട്ബോളിലെ ഫിക്സ്ചർ റിസൾട്ടുകൾ എത്തിക്കുന്നത് മുതൽ ലൈവ് കമന്ററിയും കാരുണ്യ പ്രവർത്തനങ്ങളുമൊക്കെ ആയി ഫുട്ബോൾ ലോകത്ത് സജീവമാണ് സോക്കർ സിറ്റി. ബാരി കണ്ണിയാൻ, റുജീഷ് തിരൂർ, ഹസൻ പൊന്നൂസ്, ഷഫീഖ് മുട്ടിപ്പാലം, അൻവർ തിരൂർ, ബാബു കാപിചാൽ എന്നീ അഡ്മിനുകളുടെ നേതൃത്വത്തിൽ ആണ് ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്.