സ്ട്രൈക്കറില്ലാതെ കളിക്കും, എന്നാലും ഇക്കാർഡിയെ കളിപ്പിക്കില്ല

- Advertisement -

സ്ട്രൈക്കർ ഇല്ലാതെ കളിച്ചാലും ഇക്കാർഡിയെ ഇന്റർ മിലാൻ കളിപ്പിക്കില്ല എന്ന് പരിശീലകൻ കൊണ്ടേ. നാളെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ഇറങ്ങുന്ന ഇന്റർ മിലാൻ സ്ട്രൈക്കർ ഇല്ലാതെ ആകും ഇറങ്ങുക എന്ന് കോണ്ടെ പറഞ്ഞു. ഇക്കാർഡിയോട് അദ്ദേഹം ഇന്ററിന്റെ ഭാഗമേ അല്ല എന്ന് അറിയിച്ചിട്ടുണ്ട് എന്ന് കൊണ്ടെ പറഞ്ഞു.

ഇക്കാർഡിയെ വിൽക്കാൻ ഇന്റർ ശ്രമിക്കുന്നതായി കോണ്ടെ സൂചന നൽകി. വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇക്കാർഡിയെ കളിപ്പിക്കാതിരിക്കാൻ ആണ് ഇന്ററിന്റെ തീരുമാനം. ഒപ്പം നൈൻഗോളനെയും കളിപ്പിക്കില്ല എന്ന് കോണ്ടെ പറഞ്ഞു. ഇരു താരങ്ങൾക്കും പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്റർ ഇപ്പോൾ. ലുകാലുവിനെ സൈൻ ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും. ആ ട്രാൻസ്ഫർ വേഗത്തിൽ നടക്കാത്തതിൽ നിരാശയുണ്ടെന്നും കൊണ്ടെ പറഞ്ഞു.

Advertisement